
തിരുവല്ല : വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെക്കുറിച്ചുള്ള പഠനവും പുനർവായനയുമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഒരു ദേശത്തിന്റെ കഥതേടി – എപ്പിസോഡ് അഞ്ച് : ശ്രീവല്ലി’ സാഹിത്യ സെമിനാർ 31ന് തിരുവല്ലയിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4വരെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംഫിതിയേറ്ററിലാണ് പരിപാടി. കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് കൺവീനർ കെ.പി.രാമനുണ്ണി അദ്ധ്യക്ഷതവഹിക്കും. പ്രശസ്ത കന്നഡ എഴുത്തുകാരൻ ജയന്ത് കയ്കിണി മുഖ്യപ്രഭാഷണം നടത്തും. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബ്ലെസ്സി മുഖ്യാതിഥിയാകും. ‘വിഷ്ണുനാരായണൻ നമ്പൂതിരിയും മലയാള കവിതയും’, ‘കവിത, ആത്മീയത, ദേശീയത’ എന്നീ വിഷയങ്ങളിൽ സെമിനാർ സെഷനുകൾ നടക്കും. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കുടുംബത്തെ ആദരിക്കും. ഡോക്യുമെന്ററി പ്രദർശനവും കവിതാലാപനവും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സാഹിത്യപ്രേമികൾക്കും പങ്കെടുക്കാം. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ : 9061810182, 9847535454.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |