SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

ഗതികേട് മാറാതെ കിഴക്കേകോട്ട ഗതാഗത പ്രശ്നങ്ങൾ ഒഴിയുന്നില്ല

aa

തിരുവനന്തപുരം: തിരക്കേറിയ കിഴക്കേകോട്ടയിൽ മതിയായ ഗതാഗത ക്രമീകരണങ്ങളില്ലാത്തത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.കർക്കട മാസത്തിൽ നഗരത്തിലെ ക്ഷേത്രങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നതിനാൽ,ഗതാഗത ക്രമീകരണം വർദ്ധിപ്പിക്കണമെന്നാവശ്യം ശക്തമാണ്.

മഴക്കാലത്ത് ട്രാഫിക്ക് സിഗ്നലുകൾ പ്രവർ‌ത്തനരഹിതമാകുന്നത് കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ,സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും നിറുത്തുന്ന സ്ഥലം ഇരുമ്പ് ഗ്രിൽമറ കൊണ്ടാണ് വേർതിരിക്കുന്നത്.ഇതിനിടയിലൂടെ ജീവൻ പണയം വച്ചാണ് യാത്രക്കാർ നീങ്ങുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ തർക്കങ്ങളും കലഹങ്ങളും പതിവാണ്.ഇതിനെല്ലാം പരിഹാരം കാണണമെന്നാണ് യാത്രക്കാുടെ ആവശ്യം.

ഫുട്‌ഓവർ ബ്രിഡ്ജുണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാൻ യാത്രക്കാർ ഇതുപയോഗിക്കുന്നില്ല

മുൻപ് രണ്ട് ബസുകൾക്കിടയിൽപ്പെട്ട് വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.ഇതിന് പുറമെ ചെറുതും വലിതുമായ നിരവധി അപകടങ്ങൾ നിത്യവും നടക്കുന്നുണ്ട്

നടപ്പിലാക്കേണ്ടത്

1. ഫൂട്ട് ഓവർബ്രിഡ്ജിൽ എസ്കലേറ്റർ സംവിധാനം ഒരുക്കണം

2. ഗാന്ധിപാർക്കിന് സമീപമുള്ള സാമൂഹ്യവിരുദ്ധ ശല്യം നിയന്ത്രിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കണം

3. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയുണ്ടാകണം

കിഴക്കേക്കോട്ടയിലൂടെയുള്ള യാത്ര ഒരു സാഹസിക പരിപാടിയാണ്.നിത്യേന അപകടങ്ങൾ കണ്ട് മരവിച്ച അവസ്ഥയിലാണ് ഞാൻ ഉൾപ്പടെയുള്ള വ്യാപാരികൾ.

ബിപിൻ രാജ്,വ്യാപാര

സ്ഥാപനത്തിലെ ജീവനക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL