SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ബഡ്സ് സ്കൂളിനായി പ്രതീക്ഷയോടെ കിഴുവിലം പഞ്ചായത്ത്

veoveo

മുടപുരം: കിഴുവിലം പഞ്ചായത്തിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്സ് സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ പഞ്ചായത്തു കമ്മിറ്റിയും ഇതിനായി പരിശ്രമിച്ചെങ്കിലും വിവിധ ബുദ്ധിമുട്ടുകൾ കാരണം ലക്ഷ്യം കണ്ടില്ല.

പഞ്ചായത്തിലെ 12-ാം വാർഡിൽ തെന്നൂർക്കോണത്ത് അങ്കണവാടിക്ക് സമീപം നേരത്തെ വി.ഇ.ഒ ഓഫീസ് പ്രവർത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് സ്ഥലത്ത് ബഡ്സ്കൂൾ സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം പറഞ്ഞു.

 ഫണ്ട് വേണം

ബഡ്സ് സ്കൂളിനായി പുതിയ കെട്ടിടവും ചുറ്റുമതിലും നിർമ്മിക്കേണ്ടതിനാൽ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി,വൈസ് പ്രസിഡന്റ് ബി.പി മുരളി,ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് മുട്ടപ്പലം എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി. ബഡ് സ്കൂൾ വന്നാൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഇത് വലിയ അനുഗ്രഹമാകും.

 11 സെന്റ് പുരയിടമുള്ള ഇവിടെ നേരത്തെ നിർമ്മിച്ച വി.ഇ.ഒ ഓഫീസ് മന്ദിരം കാലപ്പഴക്കത്താൽ തകർന്ന നിലയിലാണ്.

 ചുറ്റുമതിൽ പൊളിഞ്ഞ് നിലം പതിച്ചു,​ കോമ്പൗണ്ട് കാട്മൂടിയ നിലയിലുമായതിനാൽ സ്കൂളിനായി പുതിയ കെട്ടിടവും മതിലും കെട്ടണം. ഇതിന് ഫണ്ട് കണ്ടെത്തണം.

കിഴുവിലം പഞ്ചായത്തിൽ ബഡ്സ്കൂൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടാണ് പഞ്ചായത്തിനെ അലട്ടുന്നത്. അതിനാൽ ജില്ലാ പഞ്ചായത്ത് കെട്ടിടംനിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമ പഞ്ചായത്ത്- ഷമീർ കിഴുവിലം,പ്രസിഡന്റ്,കിഴുവിലം ഗ്രാമ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL