SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

അരുവിക്കരയിൽ വൈദ്യുതി കേബിൾ തകരാർ; നഗരത്തിൽ ഭാഗികമായി വെള്ളം മുടങ്ങി

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അരുവിക്കരയിലെ 72 എം.എൽ.ഡി,75 എം.എൽ.ഡി ജലശുദ്ധീകരണശാലകളിൽ ഇന്നലെ പുലർച്ചെ വൈദ്യുതി കേബിൾ തകരാറുമൂലം പ്ലാന്റുകളുടെ പ്രവർത്തനം രണ്ടര മണിക്കൂറോളം നിലച്ചു. തുടർന്ന് നഗരത്തിലേക്കുള്ള ശുദ്ധജല പമ്പിംഗ് തടസപ്പെട്ടു.നഗരത്തിൽ ഭാഗികമായി ജലവിതരണം മുടങ്ങി.രാവിലെ 8 ഓടെ ജലശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും പമ്പിംഗ് തടസം നേരിട്ടതിനെത്തുടർന്ന് ജലസംഭരണികളിൽ ജലനിരപ്പ് താഴ്ന്നു.ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണത്തിൽ ഭാഗിക തടസം നേരിട്ടത്.മുന്നറിയിപ്പില്ലാതെ വെള്ളം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി.ഹോട്ടലുകളുടെയടക്കം പ്രവർത്തനത്തെയും ബാധിച്ചു.അതേസമയം വിവിധകാരണങ്ങളാൽ നഗരത്തിൽ അടിക്കടി വെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം വ്യാപകമാണ്. വെള്ളം മുടങ്ങിയാൽ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകാൻ വൈകുന്ന സാഹചര്യവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL