SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

13 കാരിയോട് അതിക്രമം, തല്ല് കൊണ്ട 40കാരൻ അറസ്റ്റിൽ

പോത്തൻകോട്: 13കാരിയായ മകളോട് അതിക്രമം കാട്ടിയ അയൽവാസിയുടെ കാൽ പിതാവ് അടിച്ചൊടിച്ച സംഭവത്തിൽ 40കാരനായ വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദിനെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിനോദിന്റെ കാൽ തല്ലിയൊടിച്ച പെൺകുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ ഒറ്റയ്‌ക്ക് കഴിയുന്ന വിനോദ്,പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് വിനോദിന്റെ കാൽ തല്ലിയൊടിക്കുകയും മൂക്ക് ഇടിച്ച് പൊട്ടിക്കുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL