SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ലൈംഗിക അതിക്രമം, 9 വർഷം കഠിന തടവ്

ഉദിയൻകുളങ്ങര:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്

9 വർഷം കഠിന തടവ്. മഞ്ചവിളാകം സ്വദേശി മിഥു (30) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -രണ്ട് ജഡ്‌ജി കെ. പ്രസന്ന 9 വർഷം തടവിനും 23,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടുമാസം അധിക ശിക്ഷ അനുഭവിക്കണം.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖ ഹാജരാക്കുകയും ചെയ്‌തു. മാരായമുട്ടം എസ്. എച്ച്. ഒ. ആയിരുന്ന വി. പ്രസാദ് ആണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വെള്ളറട സന്തോഷ് കുമാർ ഹാജരായി. ലേയ്സൺ ഓഫീസർമാരായി എ. എസ്.ഐ.ശ്യാമള ദേവി, സി. പി. ഒ. ജിനീഷ് എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL