
ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് വീണ്ടും സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ടിക്കറ്റ് സംവിധാനം നിലച്ചത്. കരാർ അടിസ്ഥാനത്തിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. കൊവിഡാനന്തരം ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറച്ചപ്പോൾ വരുമാനം കുറഞ്ഞതിനെ തുടർന്ന് കരാറുകാരൻ ടിക്കറ്റ് കൗണ്ടർ പൂട്ടുകയായിരുന്നു. സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് പഞ്ചായത്ത് അധികൃതരും നാട്ടുകാരും സന്നദ്ധ സംഘടനകളും അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.ടിക്കറ്റ് സംവിധാനം നിലച്ചതുമായി ബന്ധപ്പെട്ട് കേരള കൗമുദിയും നിരവധി വാർത്ത നൽകിയിരുന്നു.പുനഃരാരംഭിച്ച ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രഞ്ജിത്ത് ലാൽ,ബ്ലോക്ക് മെമ്പർ സുനിൽ ശങ്കർ, ഹിന്ദു ഐക്യവേദി ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി വി.പ്രജോധനൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രജിത,പഞ്ചായത്തംഗങ്ങളായ ലാലു,ശാലിനി,റെയിൽവേ യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി തുളസി,റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എൻ.രാജശേഖരൻ,കെ.എസ് പ്രസന്നകുമാർ,സുരേന്ദ്രൻ,എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ശാഖ പ്രസിഡന്റ് കെ.ജലേഷ്കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |