SignIn
Kerala Kaumudi Online
Friday, 23 October 2026 6.53 AM IST

മഴയിൽ പാറശാലയിൽ വ്യാപക നാശനഷ്ടം

aynkaamam

പാറശാല: വ്യാഴാഴ്ച്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ പാറശാലയിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി. നെയ്യാറിന്റെ ഇടതുകര ചാനലിൽ പലയിടത്തും മാലിന്യം കയറി അടഞ്ഞതിനാൽ ഒഴുക്ക് തടസപ്പെടുകയും ചാനൽ കരകവിഞ്ഞ് ഒഴുകുകയും ചെയ്തു. വന്യക്കോട് വാണിയംവിളയിൽ മഴവെളളം പുരയിടങ്ങളിലേക്കും വീടുകളിലേക്കും കയറി നാശനഷ്ടം സംഭവിച്ചു.കാരാളി പടപ്പറ ഏലായിൽ കൃഷിയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളംകയറി.അയ്ങ്കാമം പാൽക്കുളം സുനിലിന്റെ വീടിന് മുകളിലൂടെ തൊട്ടടുത്ത പുരയിടത്തിലെ മതിൽ ഇടിഞ്ഞ് വീണ് കേടുപാടുകൾ സംഭവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL