SignIn
Kerala Kaumudi Online
Friday, 23 October 2026 6.53 AM IST

നെടുമങ്ങാട് കടകളിൽ സി.സി.ടിവി ക്യാമറകൾ തകർത്ത് മോഷണം

നെടുമങ്ങാട്: നഗരത്തിൽ തിരക്കേറിയ ചന്തമുക്കിൽ രണ്ട് കടകളിൽ നിരീക്ഷണ ക്യാമറകൾ തകർത്ത് മോഷണം. പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോറിലും, ലുലു ഫാക്ടറി സെയിൽ ഷോപ്പിലുമാണ് കവർച്ച നടന്നത്. ജനറൽ സ്റ്റോറിന്റെ മൂന്നാം നിലയുടെ പിൻവശത്തെ വാതിൽ തകർത്ത് കടയ്ക്കുള്ളിൽ കയറി കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 70,000 രൂപ കവർന്നു. ലുലു ഫാക്ടറിയിൽ നിന്ന് തെ‌ാപ്പി, ഒരു മെ‌ാബൈൽ ഫോൺ എന്നിവ മോഷ്ടിച്ചിട്ടുണ്ട്. 2 സി.സി.ടിവി ക്യാമറകളും തകർത്തു. ലുലു ഫാക്ടറിയിൽ ഷീറ്റ് പെ‌ാളിച്ച് കടയുടെ മുൻവശത്ത് കയറി ഷട്ടറിന്റെ പൂട്ട് പെ‌ാളിച്ച് കടയ്ക്കുള്ളിൽ കയറി മോഷ്ടിക്കുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ച പുലർച്ചയോടെയാണ് കവർച്ച നടന്നത്.നെടുമങ്ങാട് പെ‌ാലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL