SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

ട്രാഫിക് സിഗ്നലുകൾ മിഴിയടച്ചു, ഗതാഗതക്കുരുക്കിൽ കാട്ടാക്കട

kattakada-traffic

കാട്ടാക്കട: കാട്ടാക്കടയിലെ ട്രാഫിക് സിഗ്നലുകൾ മിഴിയടച്ചതോടെ മൂന്ന് റോഡുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. പൂവച്ചൽ ഭാഗത്തുനിന്നും നെയ്യാർഡാം ഭാഗത്തുനിന്നും നെയ്യാറ്റിൻകര,തിരുവനന്തപുരം ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കാട്ടാക്കട കാട്ടാൽ മുടിപ്പുര ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങളായി. കാട്ടാക്കട ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം,നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് തിരിയുന്ന മൂന്ന് റോഡുകൾ സംഗമിക്കുന്ന കാട്ടാക്കട ഡിപ്പോയ്ക്ക് താഴെയുള്ള മൂന്നുമുക്ക് ജംഗ്ഷനിലും സിഗ്നൽ ലൈറ്റുകൾ തകരാറിലാണ്.

അപകടസാദ്ധ്യത ഏറെ

മൂന്ന് ജംഗ്ഷനുകളിലും മൂന്ന് ദിക്കിൽ നിന്ന് വാഹനങ്ങൾ കടന്നുവരുന്നതിനാൽ അപകടസാദ്ധ്യത ഏറെയാണ്. കാട്ടാൽ മുടിപ്പുര ജംഗ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് വാർഡന്റെ സേവനമുണ്ട്. എന്നാൽ ഡിപ്പോയ്ക്ക് താഴെയുള്ള മൂന്നുമുക്കിൽ ഗതാഗത സംവിധാനം നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് സിഗ്നൽ ലൈറ്റുകൾ മാത്രമായിരുന്നു. ലൈറ്റുകൾ പ്രകാശിക്കാതായതോടെ മൂന്ന് റോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ തോന്നും പടിയാണ് കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL