SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

ഭണ്ഡാര മോഷ്ടാവ് പുഴ നീന്തിക്കടന്ന് സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ടു

scooter

ആലുവ: ഏലൂക്കരയിൽ മുസ്ലിം പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെടാൻ പുഴനീന്തി കടന്നയാൾ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആലുവയിലും ബിനാനിപുരത്തുമായി പൊലീസ് രണ്ട് കേസുകളെടുത്തു.
വടക്കേ ഏലൂക്കര ജുമാമസ്ജിദിന്റെ ഭണ്ഡാരം പൊളിക്കാനാണ് മോഷ്ടാവ് ആദ്യം ശ്രമിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരെ കണ്ട് സമീപത്തെ പുഴയിൽ ചാടിയ മോഷ്ടാവ് മറുകരയായ കുഞ്ഞുണ്ണിക്കരയിലേക്ക് നീന്തിക്കയറി. തുടർന്ന് കപ്പൂരി കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ പോർച്ചിലിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL