SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

വർക്കല മുനിസിപ്പൽ ഓഫീസിന് മുന്നിൽ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതയാത്ര

kathiruppu-kendram

ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കും

വർക്കല: വർക്കല തീർത്ഥാടന - ടൂറിസ്റ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രധാന റോഡിലെ വെള്ളക്കെട്ട് സന്ദർശകർക്കും നാട്ടുകാർക്കും തലവേദനയാകുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർ ജംഗ്ഷനിൽ നിന്ന് മൈതാനം ജംഗ്ഷനിലേക്ക് പോകുന്ന പ്രധാന റോഡിൽ വർക്കല നഗരസഭാ കാര്യാലയത്തിന് സമീപത്തായി കെട്ടിക്കിടക്കുന്ന ചെളി വെള്ളമാണ് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടാകുന്നത്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൽ ചെളി അഭിഷേകവും ഇവിടത്തെ പതിവ് കാഴ്ചയാണ്.യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന ഈ വെള്ളക്കെട്ടുകൾ മാറ്റാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ചെള്ളിവെള്ളം തെറിക്കുന്നു

മുനിസിപ്പൽ ടൗൺ ഹാളിനോട് ചേർന്നുള്ള വൈദ്യുതി വകുപ്പിന്റെ ഓഫീസിന്റെ മുന്നിലെ വെള്ളക്കെട്ട് സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു.അതിന്റെ എതിർവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻവശത്തും ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ട്.ഈ കാത്തിരിപ്പ് കേന്ദ്രത്തിലാണ് ട്രെയിനിൽ നിന്നിറങ്ങി യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL