
തൃശൂർ: പീപ്പിൾസ് സ്‌പെക്ട്രത്തിന്റെ നേതൃത്വത്തിൽ 'ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും' എന്ന വിഷയത്തിൽ ചിന്താസദസ് സംഘടിപ്പിച്ചു. അഡ്വ.കെ.ജെ. റാഫി വിഷയ അവതരണം നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും ജനാധിപത്യ പ്രക്രിയയിൽ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കമ്മീഷന്റെ വിശ്വാസ്യത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ചയിൽ വിശകലനം ചെയ്തു. അഡ്വ.എം.വി. വൈശാഖൻ, ഡോ: സോയ ജോസഫ്, പ്രിന്റു മഹാദേവ്, ടി.എസ്. നീലാംബരൻ, ഷോബി ടി.വർഗീസ്, ജി.ബി കിരൺ, കെ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |