
തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ സനാതന ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. 43-ാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിനും തുടക്കമായി. 11 മുതൽ 20 വരെയാണ് നവാഹയജ്ഞം. നവാഹ യജ്ഞത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ നിർവഹിച്ചു. അധർമ്മത്തിനെതിരെ ധർമ്മം നേടിയ വിജയമാണ് നവരാത്രി ആഘോഷങ്ങളുടെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സനാതന ധർമ്മ പാഠശാല പ്രസിഡന്റ് പി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ വി.എസ്.മനോജ് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് ജ്യോതിദാസ്, മോഹനൻമാരാർ, ലളിത ശംഭുകുമാരൻ, കെ.രാംകുമാർ, സുലോചന ശക്തിധരൻ, യജ്ഞാചാര്യൻ ആലപ്പാട് ജയചന്ദ്രമേനോൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |