SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.07 PM IST

കോൺഗ്രസിന്റെ പുനരധിവാസ പദ്ധതി;  രണ്ടാംഘട്ട ധനസമാഹരണം തുടങ്ങി

anilkumar-
മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി കോൺഗ്രസ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിലേക്ക് രണ്ടാംഘട്ട ധനസമാഹരണത്തിന്റെ ആദ്യ തുകയായ 7 ലക്ഷം രൂപയുടെ ചെക്ക് ഒമാൻ ഓവർസീസ്‌ കോൺഗ്രസ് റവന്യൂ മന്ത്രി എ.പി അനിൽകുമാറിന് കൈമാറുന്നു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായികോൺഗ്രസ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിലേക്ക് രണ്ടാംഘട്ട ധനസമാഹരണം തുടങ്ങി. കെ.പി.സി.സിയാണ് ധനസമാഹരണം നടത്തുന്നത്. ആദ്യ തുകയായി ഒമാൻ ഓവർസീസ്‌ കോൺഗ്രസ് 7 ലക്ഷം രൂപ നൽകി. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി എ.പി അനിൽകുമാർ ചെക്ക് ഏറ്റുവാങ്ങി. ആദ്യഘട്ട വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അൽപ്പം വൈകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക തടസ്സങ്ങളുമാണ് കാരണം. ദുരന്തബാധിതർക്ക് നൽകിയ വാക്ക്‌ കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഭൂമിയിൽ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ 18 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. കുന്നമ്പറ്റയിലെ പദ്ധതി പ്രദേശവും എ.പി അനിൽകുമാർ സന്ദർശിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്ക് ഉൾപ്പെടെയുള്ള നേതാക്കളും കൂടെയുണ്ടായിരുന്നു. ചെക്ക് ഏറ്റുവാങ്ങുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, ഉഷ വിജയൻ എം.എൽ.എ, ഒമാൻ ഓവർസീസ്‌ കോൺഗ്രസ് ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ, വർക്കിംഗ് കമ്മിറ്റി അംഗം നിന്റോ തോമസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL