പുൽപ്പള്ളി: മഴ പെയ്തുകുതിർന്ന റോഡരികിൽ ചക്രങ്ങൾ താഴ്ന്ന് മരം കയറ്റിയ ലോറി വീടിനു മുന്നിലേയ്ക്ക് മറിഞ്ഞു. കോളറാട്ടുകുന്ന് താന്നിക്കൽ ജോർജിന്റെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. ആളപായമൊന്നുമില്ല. പുൽപ്പള്ളി സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കെ.എൽ 60 എച്ച് 55 99 നമ്പറിലുള്ള ലോറി. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. മരം കയറ്റിയ ശേഷം ലോറി പിന്നോട്ടെടുക്കുന്നതിനിടെ, മഴയിൽ കുതിർന്നു കിടന്ന റോഡരികിലേക്ക് വലതുഭാഗത്തെ ചക്രങ്ങൾ താഴ്ന്നുപോകുകയും തുടർന്ന് വീടിനു മുന്നിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ വീടിന് സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് പൂർണമായി തകർന്നു. തുടർന്ന് വൈകീട്ട് ഏഴരയോടെ ലോറിയിലുണ്ടായിരുന്ന മരങ്ങൾ നീക്കം ചെയ്ത ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി നീക്കം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |