SignIn
Kerala Kaumudi Online
Friday, 23 October 2026 8.29 AM IST

ഇസ്രയേലിനൊപ്പം ചേർന്ന് വീണ്ടും ആക്രമണത്തിന് ആലോചിച്ച് അമേരിക്ക; എണ്ണ, എഐ സംവിധാനങ്ങളെ തകർക്കുമെന്ന് ഇറാന്റെ മറുപടി

us-plans-to-attack-iran
ഇറാൻ പതാകചുവട്ടിൽ അമേരിക്കൻ സൈനികൻ

വാഷിംഗ്‌ടൺ: ഇസ്രയേലുമായി ചേർന്ന് ഇറാനെ വീണ്ടും ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി അമേരിക്ക. പ്രസിഡന്റ് ട്രംപ് അനുമതി നൽകിയാലുടൻ ശക്തമായ ആക്രമണം നടത്തിയേക്കുമെന്നാണ് വിവരം. അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആക്രമണമുണ്ടാകും എന്നാണ് ഇസ്രയേലി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലോക എണ്ണവിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്താൻ പ്രസിഡന്റ് ട്രംപ് താൽപര്യപ്പെടാത്തതാണ് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം എന്ന ആലോചനയ്‌ക്ക് കാരണം. നവംബർ മൂന്നിനാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ്. ഇതിനുമുൻപ് ആക്രമണമുണ്ടാകില്ലെന്ന് വൈറ്റ്‌ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ മുന്നിലുള്ള എല്ലാ വഴികളും ആലോചിക്കുമെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്. ഇറാനെതിരെ ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അനുകൂല നിലപാടാണുള്ളത്. എന്നാൽ ട്രംപ് തീരുമാനം എടുക്കട്ടെ എന്നതാണ് അദ്ദേഹത്തിന്റെയും അഭിപ്രായം. ചിലപ്പോൾ ഇറാനെ ഇസ്രയേൽ നേരിട്ട് ആക്രമിക്കാനും ഇടയുണ്ട്. എന്നാൽ അപ്പോഴും അമേരിക്കൻ അനുമതി ലഭിക്കണം.

എന്നാൽ അത്തരത്തിൽ അമേരിക്ക-ഇസ്രയേൽ ആക്രമണം തങ്ങൾക്കുനേരെയുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ നിലപാട്. അമേരിക്കയുടെ എണ്ണ ശുദ്ധീകരണ സംവിധാനങ്ങൾ, എഐ സംവിധാനങ്ങൾ, ഡാറ്റ സെന്ററുകൾ, സമുദ്രാന്തര കേബിളുകൾ ഇവയെല്ലാം ആക്രമിച്ച് തകർക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസൽ സെക്രട്ടറി മൊഹ്‌സീൻ റെസായി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ സംവിധാനങ്ങളെയാകും ഇറാൻ ആക്രമിക്കുക എന്നാണ് വിവരം.

English Summary

The US and Israel are reportedly planning a military attack on Iran after the November 3rd US midterm elections to prevent Iran from acquiring nuclear weapons. President Trump's approval is awaited. Iran has warned of severe retaliation, threatening to target US oil infrastructure and data systems if attacked.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTACKING IRAN, US ISRAEL, DISCUSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360