SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 AM IST

വരുമാന വളർച്ചാ പ്രതീക്ഷ കുറച്ച് ഇൻഫോസിസ്

infosis

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ വരുമാന വളർച്ചാ പ്രതീക്ഷയിൽ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് കുറവ് വരുത്തി. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻവർഷത്തേക്കാൾ 6.2 ശതമാനം ഉയർന്ന് 7,823 കോടി രൂപയായി. പ്രവർത്തന വരുമാനം 10.7 ശതമാനം വർദ്ധിച്ച് 49,244 കോടി രൂപയിലെത്തി.

2026-27 സാമ്പത്തിക വർഷത്തെ സ്ഥിരനാണയ നിരക്കിലുള്ള വരുമാന വളർച്ചാ പ്രവചനം 1.5–3 ശതമാനത്തിൽ നിന്ന് 1–2 ശതമാനമായാണ് കമ്പനി കുറച്ചത്. ആഗോള വിപണിയിലെ വെല്ലുവിളികളും ഉപഭോക്താക്കളുടെ ചെലവ് ചുരുക്കൽ ജാഗ്രതയും ആവശ്യകതയെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, പ്രവർത്തന ലാഭമാർജിൻ 20–22 ശതമാനമായി നിലനിർത്തി.

പാദത്തിലെ പുതിയ കരാറുകളുടെ മൂല്യം 5.2 ബില്യൺ ഡോളറായി ഉയർന്നു. മുൻവർഷം ഇതേ പാദത്തിൽ 3.1 ബില്യൺ ഡോളറായിരുന്നു. ഊർജ, യൂട്ടിലിറ്റി മേഖലകളിലെ ആവശ്യകത മെച്ചപ്പെട്ടെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരമ്പരാഗത ഐ.ടി സേവനങ്ങളുടെ ബിസിനസ് മാതൃകയിൽ മാറ്റം വരുത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFOSYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360