SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 AM IST

വിദ്യാഭ്യാസ രംഗത്തേക്ക് ഐ.സി.എൽ ഗ്രൂപ്പ്

icl

തൃശൂരിൽ പുതിയ അക്കാഡമി

കൊച്ചി: ധനകാര്യ സേവന രംഗത്തെ പ്രമുഖരായ ഐ.സി.എൽ ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്നു. ദേശീയ, അന്തർദേശീയ പ്രവേശനപരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി തൃശൂരിൽ ഐ.സി.എൽ അക്കാഡമി ആരംഭിച്ചു. ഘട്ടംഘട്ടമായി കേരളത്തിലും തുടർന്ന് രാജ്യവ്യാപകമായും പ്രവർത്തനം വിപുലീകരിക്കും.

നീറ്റ്, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, കീം, സി.യു.ഇ.ടി തുടങ്ങിയ പ്രവേശനപരീക്ഷകൾക്കൊപ്പം വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ എസ്.എ.ടി, എ.സി.ടി പരീക്ഷകൾക്കും പരിശീലനം നൽകും. ദേശീയതല ഒളിമ്പ്യാഡുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, കരിയർ ഗൈഡൻസ്, അധ്യാപക പരിശീലനം എന്നിവയും അക്കാഡമിയുടെ ഭാഗമാകും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്ന പദ്ധതിയും നടപ്പാക്കും.

ഐ.സി.എൽ ഗ്രൂപ്പ് ഏറ്റെടുത്ത പി.എസ്.കെ എഡ്യുവെഞ്ചേഴ്സിന്റെ അക്കാഡമിക നേതൃത്വത്തിലാണ് പാഠ്യപദ്ധതികൾ തയ്യാറാക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണൻ പി.എസ്.കെ. സുരേഷ് കുമാറാണ് അക്കാഡമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കേരളത്തിൽനിന്ന് വിദ്യാർത്ഥികൾക്ക് ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഐ.സി.എൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു. സമീപഭാവിയിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ശാഖകൾ ആരംഭിക്കാനും അന്താരാഷ്ട്ര സ്കൂളുകൾ തുടങ്ങാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICL GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360