
വാഷിംഗ്ടൺ: ഇന്ത്യ തേടുന്ന കൊടുംക്രിമിനലായ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവു (24) യു.എസിൽ അറസ്റ്റിൽ. കൂട്ടാളി നീരജ് ഫരീദ്പുരിയയും പിടിയിലായി. 17 -ാം വയസിൽ അധോലോകത്തെത്തിയ ഹരിയാന സ്വദേശിയായ ഇയാൾ കൊലപാതകം അടക്കം 60 ലേറെ കേസുകളിൽ പ്രതിയാണ്. വിദേശത്ത് നിന്ന് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ക്രിമിനൽ ശൃംഖല നിയന്ത്രിച്ചു. 2022 ൽ ഇന്ത്യവിട്ട ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. അനധികൃതമായി യു.എസിലേക്ക് കടന്ന ഇയാളെ ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാസ് വേഗാസിൽ വച്ച് എഫ്.ബി.ഐയും ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |