
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ലോട്ടറി വിൽപ്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പനയുടെ ആദ്യ ദിനത്തിൽ ഇന്നലെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളുടെ വിൽപ്പന നടന്നിരുന്നു . ആദ്യദിന വിൽപ്പനയിൽ 5,54,690 ടിക്കറ്റുകളുടെ വർദ്ധനയുണ്ട്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഓണം ബംബറിന് 90ലക്ഷം ടിക്കറ്റുകളാണ് വിൽപ്പന ലക്ഷ്യം.
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് നേട്ടമായതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. എസ് അഞ്ജു അറിയിച്ചു.
വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള വിൽപ്പന കൂടുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവരിൽ നിന്ന് മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |