SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.38 PM IST

സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ ബി.ബി.എയ്ക്ക് ചേരാം

ciasl

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്‌സ് ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഈ വർഷം പ്രവേശനം നേടാം. ആഗസ്റ്റ് ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. ദിവസവും നിരവധി വിമാനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്യാമ്പസിലെ പഠനം വിദ്യാർത്ഥികളിൽ മികച്ച പ്രൊഫഷണൽ ചിന്താഗതിയും ആത്മവിശ്വാസവും വളർത്തും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പ്രീമിയം ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. എ.ഐ.സി.ടി.ഇ അംഗീകാരത്തിന് പുറമെ പ്രമുഖ വ്യോമയാന അന്താരാഷ്ട്ര സംഘടനകളായ അയാട്ട, എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരമുള്ളതിനാൽ പഠിച്ചിറങ്ങുന്നവർക്ക് ആഗോളതലത്തിൽ മികച്ച അവസരം ലഭിക്കും. സെമസ്റ്ററിന് 75,000 രൂപയാണ് നാല് വർഷത്തെ പ്രോഗ്രാമിന്റെ ഫീസ്. ciasl.helms.in/courses എന്ന ലിങ്കിലൂടെ ഓൗലൈനായി അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIASL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360