SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

ബാങ്ക്  ഒഫ്  ബറോഡയ്ക്ക് രാജ്‌ഭാഷ കീർത്തി പുരസ്‌കാരം

bob-new

കൊച്ചി: ഔദ്യോഗിക ഭാഷാ നടപ്പാക്കലിലെ മികവിന് ബാങ്ക് ഒഫ് ബറോഡയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും കേന്ദ്ര സർക്കാരിന്റെ രാജ്‌ഭാഷ കീർത്തി പുരസ്‌കാരം ലഭിച്ചു. 2025-26 വർഷത്തെ പുരസ്‌കാരത്തിൽ 800ൽ അധികം ജീവനക്കാരുള്ള ദേശസാത്കൃത ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നവി മുംബയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ നടന്ന ഹിന്ദി ദിവസ് 2026, ആറാമത് ഔദ്യോഗിക ഭാഷ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഒഫ് ബറോഡ എം.ഡിയും സി.ഇ.ഒയുമായ ഡോ. ദേബദത്ത ചന്ദ് പുരസ്‌കാരം ഏറ്റുവാങ്ങി. അഞ്ച് വർഷത്തിനിടെ മൂന്ന് ഒന്നാം സമ്മാനങ്ങളും രണ്ട് രണ്ടാം സമ്മാനങ്ങളുമാണ് ബാങ്കിന് ലഭിച്ചത്. ബാങ്കിന്റെ കൺവീനർഷിപ്പിൽ പ്രവർത്തിക്കുന്ന അയോദ്ധ്യ ടൗൺ ഔദ്യോഗിക ഭാഷ നിർവഹണ സമിതിക്കും രണ്ടാം സമ്മാനം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 20 പുരസ്‌കാരങ്ങൾ ബാങ്കിന് നേടാനായി.

ബഹുഭാഷാ ബാങ്കിംഗ് ശക്തമാക്കും

ഉപഭോക്താക്കൾക്ക് ഇഷ്‌ടമുള്ള ഭാഷയിൽ സേവനം നൽകുന്നതിനുള്ള പ്രതിബദ്ധതയാണ് പുരസ്‌കാരം പ്രതിഫലിപ്പിക്കുന്നതെന്ന് ദേബദത്ത് ചന്ദ് പറഞ്ഞു. ബോബ് വേൾഡ്, വാട്സ്ആപ്പ് ബാങ്കിംഗ്. ചാറ്റ് ബോട്ടുകൾ, കോൾ സെന്ററുകൾ എന്നിവയിലൂടെ സേവനം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360