SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

ടാറ്റ സിയറ ലെജൻഡ് സീരീസ് നിരത്തിൽ

legend

കൊച്ചി: പ്രീമിയം കാബിൻ അനുഭവവും ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ടാറ്റയുടെ പ്രീമിയം മിഡ്-സൈസ് എസ്.യു.വിയായ സിയറയുടെ ലെജൻഡ് സീരീസ് നിരത്തിലെത്തി. 11.99 ലക്ഷം രൂപ മുതലാണ് ലെജൻഡ് സീരീസിന്റെ വില.

11.99 ലക്ഷം രൂപ വിലയുള്ള സ്മാർട്ട് പ്ളസ് എൽ വേരിയന്റിൽ ലെതറെറ്റ് സീറ്റുകൾ, ഓട്ടോ-ഫോൾഡ് ഒ.ആർ.വി.എം., പാസീവ് എൻട്രി, സ്റ്റാർട്ട്, ബി-എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, ആറ് എയർബാഗുകൾ, 20ലധികം ഫംഗ്ഷനുകളുള്ള ഇ.എസ്.പി. എന്നിവയുണ്ട്.

13.79 ലക്ഷം വിലയുള്ള പ്യുവർ എൽ വേരിയന്റിൽ 17 ഇഞ്ച് അലോയ് വീലുകൾ, 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ ഓഡിയോ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കും.

14.29 ലക്ഷം വിലയുള്ള പ്യുവർ എൽ (ഒ)യിൽ പനോരമാക്സ് വോയ്സ് അസിസ്റ്റഡ് പനോരമിക് സൺറൂഫും, 14.99 ലക്ഷം വിലയുള്ള പ്യുവർ പ്ളസ് എല്ലിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് വേ പവർഡ് ഡ്രൈവർ സീറ്റ്, ബോസ് മോഡ് എന്നിവയും ഉൾപ്പെടുന്നു.

360 ഡിഗ്രി എച്ച്.ഡി. സറൗണ്ട് വ്യൂ, 4 സൈറ്റ്, വിവിധ ടെറൈൻ മോഡുകൾ, 31.24 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 26.03 സെന്റീമീറ്റർ ഡിജിറ്റൽ കോക്പിറ്റ് എന്നിവയുള്ള അഡ്വഞ്ചർ പ്ളസ് എൽ വേരിയന്റിന് 16.99 ലക്ഷം ആണ് വില.

അത്യാധുനിക സംവിധാനങ്ങൾ

എല്ലാ സിയറ വാരിയന്റുകളിലും 5-സ്റ്റാർ ഭാരത് എൻ.സി.എ.പി. റേറ്റിംഗ്, ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയുണ്ട്. 1.5 ലിറ്റർ ഹൈപീരിയൻ ടി.ജി.ഡി.ഐ. പെട്രോൾ, 1.5 ലിറ്റർ റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ക്രയോജെറ്റ് ഡീസൽ എന്നീ എല്ലാ എൻജിൻ ഓപ്ഷനുകകളിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണെന്ന് ടാറ്റാ കാർസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360