SignIn
Kerala Kaumudi Online
Monday, 21 September 2026 3.28 AM IST

ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ ടാറ്റ ട്രസ്‌റ്റ്‌സ്

chandra

കൊച്ചി: ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടാറ്റ ട്രസ്‌റ്റ്സ് രംഗത്തെത്തി. കമ്പനിയുടെ ആർട്ടിക്കിൾസ് ഒഫ് അസോസിയേഷന്റെ വ്യാഖ്യാനം പുനർനിയമനത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നതിൽ കഴമ്പില്ലെന്ന് ട്രസ്‌റ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ ടാറ്റയുടെ ഘടന പൊളിച്ചെഴുതാനുള്ള ശ്രമം 'ചെറിയ പ്രശ്നം പരിഹരിക്കാൻ വലിയ ആയുധം ഉപയോഗിക്കുന്നതു പോലെയാണെന്നും ട്രസ്‌റ്റ്‌സ് വ്യക്തമാക്കി.

ടാറ്റ സൺസിന്റെ ലിസ്‌റ്റിംഗ് കോർപ്പറേറ്റ് ഗവേണൻസ് മെച്ചപ്പെടുത്തുമെന്ന വാദവും അവർ തള്ളി. ലിസ്‌റ്റ് ചെയ്യപ്പെടാത്ത കമ്പനിയായിരുന്നിട്ടും സ്വമേധയാ പബ്ളിക് കമ്പനികൾക്ക് ബാധകമായ നിരവധി മാനദണ്ഡങ്ങൾ ടാറ്റ സൺസ് പാലിക്കുന്നുണ്ടെന്ന് ടാറ്റ ട്രസ്‌റ്റ്‌സ് വ്യക്തമാക്കി. സ്വതന്ത്ര ഡയറക്‌ടർമാരുടെ നിയമനം, ഓഡിറ്റ് കമ്മിറ്റി, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി എന്നിവ ഉൾപ്പെടുന്നു.

സെപ്തംബർ 17ന് നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. നാലു ഡയറക്‌ടർമാർ അനുകൂലിച്ചപ്പോൾ ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ എതിർത്തു. ടാറ്റ സൺസിൽ ഏകദേശം 66 ശതമാനം ഓഹരി ടാറ്റ ട്രസ്‌റ്റ്‌സിനുണ്ട്.

കോർപ്പറേറ്റ് പോരാട്ടം കനക്കുന്നു

ടാറ്റ ട്രസ്‌റ്റ്‌സും ടാറ്റ സൺസുമായുള്ള നിയമ പോരാട്ടം കടുക്കുകയാണ്. ചന്ദ്രശേഖരന്റെ പുനർനിയമനം ചോദ്യം ചെയ്യുന്നതിന് പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിംഗ്‌വിയെ ടാറ്റ ട്രസ്‌റ്റ്‌സ് നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360