SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.48 AM IST

കൊച്ചി തൂത്തുക്കുടി പൈപ്പ്ലൈൻ നിർമ്മിക്കാൻ ഐ.ഒ.സി

ioc

കൊച്ചി: പ്രകൃതിവാതകം കൊണ്ടുപോകുന്നതിന് രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പുതിയ പൈപ്പ്ലൈൻ നിർമ്മിക്കും. കന്യാകുമാരി വഴി പോകുന്ന പൈപ്പ്ലൈനിനായി 2,449 കോടി ഡോളർ നിക്ഷേപിക്കും. രാജ്യത്തെ ഇന്ധന രംഗത്ത് പ്രകൃതിവാതകത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കണക്‌ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിക്ഷേപം. 424.65 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈനിന്റെ പ്രതിദിനം 6.84 ദശലക്ഷം സ്‌റ്റാൻഡേർഡ് കുബിക് മീറ്ററാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360