SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.48 AM IST

മൂലധന വിപണിയിൽ ഐ.പി.ഒയുടെ പ്രാധാന്യം

ipo

ഇന്ത്യൻ മൂലധന വിപണിയെ പ്രധാനമായും പ്രൈമറി മാർക്കറ്റ്, സെക്കൻഡറി മാർക്കറ്റ് എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. പ്രൈമറി മാർക്കറ്റിൽ ഒരു കമ്പനി ആദ്യമായി ഓഹരികൾ പൊതുജനങ്ങൾക്ക് നൽകുകയും തുടർന്ന് ഇവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിനാണ് ഇനീഷ്യൽ പബ്ലിക് ഓഫർ അഥവാ ഐ.പി.ഒ എന്ന് പറയുന്നത്.
ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വളർച്ചയ്‌ക്കൊപ്പം സമീപകാലത്ത് രാജ്യത്തെ ഓഹരി വിപണിയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതിൽ ശ്രദ്ധേയം ഐ.പി.ഒ വിപണിയുടെ വളർച്ചയാണ്. കമ്പനികൾക്ക് ഭാവി വികസനത്തിനാവശ്യമായ മൂലധനം സമാഹരിക്കാനും നിക്ഷേപകർക്ക് വളരുന്ന കമ്പനികളുടെ ഭാഗമാകാനും ഐ.പി.ഒ അവസരമൊരുക്കുന്നു.
2026ന്റെ ആദ്യ പകുതിയിൽ വിദേശ നിക്ഷേപകരുടെ വൽപ്പന സമ്മർദ്ദം, എണ്ണവില വർദ്ധന, രൂപയുടെ മൂല്യയിടിവ് എന്നിവ വിപണിയിൽ ചാഞ്ചാട്ടങ്ങൾ സൃഷ്ടിച്ചെങ്കിലും സമീപമാസങ്ങളിൽ മുൻനിര കമ്പനികൾ ഐ.പി.ഒ വിപണിയിൽ സജീവമായി. കമ്പനിയുടെ സാമ്പത്തിക സ്ഥിതി, മൂല്യ നിർണയം, ബിസിനസ് സാദ്ധ്യതകൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് ഐ.പി.ഒകളിൽ നിക്ഷേപിക്കേണ്ടത്.

അഞ്ച് വർഷത്തെ ഐ.പി.ഒ വളർച്ച
കോവിഡിനു ശേഷം ഐ.പി.ഒ വിപണിയിൽ മികച്ച മുന്നേറ്റമുണ്ടായി. 2021-22ൽ 52 കമ്പനികൾ ചേർന്ന് 1.12 ലക്ഷം കോടി രൂപ സമാഹരിച്ചു. 2024ൽ 90 മെയിൻബോഡ് കമ്പനികൾ 1.60 ലക്ഷം കോടി രൂപയും 2025ൽ 103 കമ്പനികൾ 1.72 ലക്ഷം കോടി രൂപയും സമാഹരിച്ചു. എൻ.എസ്.ഇ ഉൾപ്പെടെ നിരവധി കമ്പനികളാണ് ഈ വർഷവും വിപണിയിൽ മികച്ച നേട്ടമുണ്ടാക്കിയത്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്
ഐ.പി.ഒ വഴി നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനി നല്ലതാണോയെന്ന് മാത്രം നോക്കാതെ നിലവിലെ വാല്യുവേഷൻ, വിൽപ്പന വില, ഭാവി ബിസിനസ് സാദ്ധ്യതകൾ എന്നിവ വിലയിരുത്തണം. ലിസ്റ്റിംഗ് ദിനത്തിലെ പെട്ടെന്നുള്ള നേട്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകാതെ കമ്പനിയുടെ അടിസ്ഥാന കരുത്ത് മനസിലാക്കി ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണോയെന്ന് ഉറപ്പുവരുത്തുക. ഒരു പതിറ്റാണ്ടിലെ ഇന്ത്യൻ ഐ.പി.ഒ ചരിത്രം പരിശോധിച്ചാൽ കമ്പനികളുടെ ധനസമാഹരണ മാർഗമെന്നതിൽ ഉപരി സാധാരണക്കാരായ നിക്ഷേപകർക്ക് സമ്പാദ്യം മൂലധന വിപണിയിലേക്ക് കൊണ്ടുവന്ന് സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രധാന മാർഗം കൂടിയാണിത്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധയാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360