SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 AM IST

എച്ച്.പി.സി.എൽ ലാഭത്തിൽ ഇടിവ്

hp

ക്രൂഡ് വിലക്കയറ്റം വിനയായി

കൊച്ചി: ക്രൂഡോയിൽ വിലക്കയറ്റവും നികുതിച്ചെലവിലെ വർദ്ധനയും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി.സി.എൽ) രണ്ടാം പാദ അറ്റാദായത്തിൽ ഇടിവുണ്ടാക്കി. സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 3,483 കോടി രൂപയായി താഴ്ന്നു. മുൻവർഷം ഇതേ കാലയളവിൽ 3,830 കോടി രൂപയായിരുന്നു.

ഇറാനിലെ യുദ്ധവും റഷ്യ-യുക്രെയിൻ സംഘർഷവും ആഗോള ബ്രെന്റ് ക്രൂഡോയിൽ വില മുൻവർഷത്തേക്കാൾ ഏകദേശം 40 ശതമാനം ഉയർത്തിയതാണ് പ്രധാന തിരിച്ചടി. ഇന്ധനം വാങ്ങുന്നതിനുള്ള ചെലവ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തെ മറികടന്നതോടെ എണ്ണക്കമ്പനികളുടെ വിപണന മാർജിൻ സമ്മർദ്ദത്തിലായി.

കമ്പനിയുടെ മൊത്തം ചെലവ് 25.9 ശതമാനം വർധിച്ച് 1.33 ലക്ഷം കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ ചെലവ് 24.3 ശതമാനം ഉയർന്നു. നികുതിച്ചെലവ് ഇരട്ടിയിലധികമായി 3,285 കോടി രൂപയിലെത്തി.

അതേസമയം, ഏപ്രിൽ–സെപ്റ്റംബർ കാലയളവിലെ ശരാശരി മൊത്തം റിഫൈനിംഗ് മാർജിൻ ബാരലിന് 5.95 ഡോളറിൽ നിന്ന് 27.89 ഡോളറായി ഉയർന്നു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡിന്റെ ശേഖരത്തിൽ നിന്നുള്ള നേട്ടമാണ് ഇതിന് സഹായകമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360