SignIn
Kerala Kaumudi Online
Friday, 16 October 2026 5.21 PM IST

സൗദി യാത്രക്കാർക്ക് തിരിച്ചടി; ഒക്‌ടോബർ 20വരെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

air-india
എയർ ഇന്ത്യ വിമാനം

ന്യൂഡൽഹി: സൗദി അറേബ്യയിലേക്ക് ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ഒക്‌ടോബർ 20 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വിമാന സർ‌വീസുകൾ സുരക്ഷിതമായി പുനഃരാരംഭിക്കാനുള്ള സാദ്ധ്യതകൾ വിലയിരുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു. റിയാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞയാഴ്‌ചയും വിമാനസർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യയ്‌ക്കുപുറമെ ആകാശ എയർ, ഇൻഡിഗോ എന്നീ കമ്പനികളും റിയാദിലേക്കുള്ള സ‌ർവീസുകൾ റദ്ദാക്കുകയോ കുറയ്‌ക്കുകയോ ചെയ്‌തിരുന്നു.

ടിക്കറ്റ് തുക തിരികെ ലഭിക്കാൻ എന്തുചെയ്യണം?

സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ടിക്കറ്റ് തുക തിരികെ ലഭിക്കാൻ യാത്രക്കാർക്ക് വിവിധ മാർഗങ്ങളിലൂടെ അപേക്ഷിക്കാം.

  • വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്‌തവർ: എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള 'മാനേജ് ബുക്കിംഗ് ഓപ്‌ഷൻ' സന്ദർശിച്ച് റീഫണ്ടിന് അപേക്ഷിക്കാം.
  • ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജന്റിനെ സമീപിക്കണം.
  • എയർ ഇന്ത്യയുടെ ഓഫീസിൽനിന്ന് ടിക്കറ്റ് വാങ്ങിയവർക്ക് അതേ സ്ഥാപനത്തിൽ റീഫണ്ടിനായി അപേക്ഷിക്കാം.

English Summary

Air India has cancelled flights to and from Riyadh, Dammam, and Jeddah until October 20 due to security concerns. Affected passengers are eligible for full refunds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA CANCELLS FLIGHTS, SOUDI ARABIA FLIGHT CANCELLED, TICKET FARE REFUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360