ന്യൂഡൽഹി: ദമാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ബോംബ് ഭീഷണിയുള്ള കുറിപ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ക്രൂ അംഗത്തെയും യാത്രക്കാരനെയും ചോദ്യം ചെയ്‌തു. വിമാനത്തിന്റെ ശുചിമുറിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം. തുടർന്ന് വിമാനക്കമ്പനി അധികൃതർ അധികൃതർ അഹമ്മദാബാദ് എയർപോർട്ട് പൊലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ചാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കുറിപ്പിലെ കയ്യക്ഷരവും വിമാനത്തിലെ ജീവനക്കാരിൽ ഒരാളുടെ കയ്യക്ഷരവും തമ്മിൽ സാമ്യമുള്ളതായി പരിശോധനയിൽ വ്യക്തമായി. ഈ ക്രൂ അംഗത്തെ കസ്റ്റഡിയിലെടുത്തു. യാത്രയ്‌ക്കിടെ വിമാനത്തിലെ ശുചിമുറിയിൽ പലതവണ കയറിയ ഒരു യാത്രക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കിയത്.
വിമാനത്തിന്റെ ശുചിമുറിയിൽ 'ബോംബ് റെഡ് 430' എന്നെഴുതിയ കുറിപ്പ് ഒരു ക്രൂ അംഗമാണ് കണ്ടെത്തിയത്. 32 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ അർദ്ധരാത്രിയോടെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു.
An Air India Express flight from Dammam to Delhi was diverted to Ahmedabad on Monday after a bomb threat note was found in its lavatory. Crime Branch is investigating the incident. A crew member has been detained for questioning due to matching handwriting with the note, and a passenger is also being interrogated. Passengers were subsequently flown to Delhi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |