SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.42 PM IST

സ്വന്തം പെൺമക്കളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ? കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ്

cjp-protest
ജന്ദർമന്ദറിൽ സിജെപി നടത്തുന്ന പ്രതിഷേധ പരിപാടിക്കിടെ

ന്യൂഡൽഹി: ഡൽഹി ജന്ദർമന്ദറിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധത്തിനിടെ വനിതകളോട് പൊലീസ് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൊലീസ് നടപടിക്കിടെ നിരവധി പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു. അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്. അവരുടെ കാലുകൾ പൊട്ടിയിരുന്നു. ഇങ്ങനെയാണോ വിദ്യാർത്ഥികളോട് പെരുമാറേണ്ടത്? നിങ്ങളുടെ പെൺമക്കളുടെ വസ്ത്രങ്ങൾ ഇങ്ങനെ വലിച്ചുകീറുമോ എന്നായിരുന്നു സർക്കാരിനോട് അദ്ദേഹം ഉന്നയിച്ച ചോദ്യം.

സിജെപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് അഖിലേഷ് യാദവ് പിന്തുണ അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം കേൾക്കാതെ അടിച്ചമർത്താൻ ശ്രമിച്ചാൽ അവർ സ്വാഭാവികമായും തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്ത് സിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്കാണ് പരിക്കേറ്റത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയതിരുന്നു.

English Summary

Samajwadi Party President Akhilesh Yadav condemned Delhi police action against protestors at Jantar Mantar. He criticised alleged mistreatment of female demonstrators, including torn clothes and lathi charges on students resulting in injuries. Yadav, supporting the student protest, demanded action against police officers responsible for the use of force, tear gas, and detentions that injured many.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHILESH YADAV, CJP PROTEST, DELHI POLICE, JANTAR MANTAR PROTEST, MODI GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360