SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.40 PM IST

സൈബർ ആക്രമണം സഹിക്കവയ്യ, സർവകലാശാല അക്കൗണ്ടിലും കമന്റുകൾ; ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി ധർമേന്ദ്ര പ്രധാന്റെ മകൾ

READ ENGLISH VERSION
dharmendra-pradhan
ധർമേന്ദ്ര പ്രധാൻ, മകൾ നൈമിഷ പ്രധാൻ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്‌ത് അദ്ദേഹത്തിന്റെ മകൾ നൈമിഷ പ്രധാൻ. വിദേശത്ത് ഉപരിപഠനം നടത്തിയിരുന്ന നൈമിഷയ്‌ക്കെതിരെ വലിയ രീതിയിലുള്ല സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു.

യുഎസിലെ മസാച്യുസെറ്റ്‌സിലുള്ള ടഫ്‌റ്റ്‌സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് 2023ൽ ബിരുദം പൂർത്തിയാക്കിയ നൈമിഷ നിലവിൽ യുഎസ് - ഇന്ത്യ പാർട്‌ണർഷിപ്പ് ഫോറത്തിൽ സീനിയർ അസോസിയേറ്റ് ആയി ജോലിചെയ്യുകയാണെന്നാണ് വിവരം. സിജെപി പ്രതിഷേധം തുടരുന്നതിനിടെ പലരും ധർമേന്ദ്ര പ്രധാന്റെ മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി വിമർശന കമന്റുകളിട്ടു. രാജി ആവശ്യപ്പെട്ടാണ് ഭൂരിഭാഗം കമന്റും. മാത്രമല്ല, നൈമിഷ വിദേശത്ത് നിന്ന് ഉപരിപഠനം നടത്തുന്നതിനെതിരെയും ചോദ്യങ്ങളുയർന്നു. ടഫ്‌റ്റ്‌സ് സർവകലാശാലയുടെ അക്കൗണ്ടുകൾക്ക് താഴെയും നൈമിഷയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കമന്റുകൾ നിറയുകയാണ്.

അതേസമയം, നൈമിഷയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നവരെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. പ്രതിഷേധം ധർമേന്ദ്ര പ്രധാനെതിരെയാണ് അതിൽ അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ചിലർ പറയുന്നത്.

English Summary

Union Education Minister Dharmendra Pradhan's daughter, Naimisha Pradhan, disabled her Instagram account amid cyberattacks and mounting calls for her father's resignation. She faced criticism for studying abroad. Naimisha, a Tufts University graduate, works at the US-India Partnership Forum. Some condemned the targeting of his family during protests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN DAUGHTER, INSTAGRAM ACCOUNT, CYBER ATTACK, SOCIAL MEDIA TROLLING, DHARMENDRA PRADHAN DAUGHTER INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360