പാട്‌ന: വിവാഹ വിരുന്നിൽ മട്ടണിനുപകരം ചിക്കൻ വിളമ്പിയതിന്റെ പേരിൽ കൂട്ടയടി. വധുവിന്റെ വീട്ടുകാർ മട്ടൺ വിളമ്പാമെന്ന് വാഗ്ദാനം ചെയ്തതിനുശേഷം ചിക്കൻ വിഭവങ്ങൾ വിളമ്പിയതാണ് തർക്കത്തിനും കൂട്ടയടിക്കും കാരണമായത്. സംഭവത്തിന് ഒരുഡസനോളം പേർക്ക് പരിക്കേറ്റു. ബീഹാറിലെ സഹർസ ജില്ലയിൽ ഭക്തിയാർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുഹമ്മദ് അൻവാറിന്റെ മകൻ മുഹമ്മദ് അബ്ദുള്ളയുടെയും മുഹമ്മദ് ജാവേദിന്റെ മകളുടെയും വിവാഹവിരുന്നാണ് സംഘർഷത്തിൽ കലാശിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു ചടങ്ങ് നടന്നത്. വിവാഹച്ചടങ്ങുകൾ സമാധാനപരമായായിരുന്നു നടന്നത്. ശേഷം വരന്റെ വീട്ടുകാർ ഭക്ഷണം കഴിക്കാനായി ഇരുന്നു. പിന്നാലെ ചിക്കൻ വിഭവങ്ങൾ വിളമ്പിയതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. ചിലർ കമ്പുകളും വാളുമുപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിൽ പരിക്കേറ്റവരെ സിമ്രി ഭക്തിയാർപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
A wedding feast in Bihar turned violent after the groom's family was served chicken instead of the promised mutton. The dispute escalated into a clash involving sticks and swords, leaving around a dozen people injured. Police intervened, restored order, and launched an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |