SignIn
Kerala Kaumudi Online
Saturday, 11 July 2026 6.40 PM IST

ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കിതച്ചു,​ കരകയറാനുള്ള കഠിന ശ്രമത്തിൽ ഇംഗ്ലീഷ് വനിതകൾ

team-india-
ഇന്ത്യൻ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടീം.

ലണ്ടൻ: ഏക വനിതാ ടെസ്റ്റിൽ ഇന്ത്യൻ വനിതകളുടെ ബൗളിംഗ് ആക്രമണത്തിൽ പതറി ഇംഗ്ലണ്ട്. ഇന്ത്യ ഒന്നാം ഇന്നിം‌ഗ്‌സിൽ ഉയർത്തിയ 285 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച നാറ്റ് സ്‌കീവർബ്രന്റും (21 റൺസ്, 28 പന്ത്), ആമി ജോൺസും (26 റൺസ്, 26 പന്ത്) ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള കഠിനശ്രമത്തിലാണ്.

മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വനിതകൾ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യൻ പേസ് കൂട്ടുകെട്ടായ ക്രാന്തി ഗൗഡും സയാലി സത്ഗരെയുമാണ് കൃത്യതയാർന്ന ബൗളിംഗിലൂടെ ഇംഗ്ലീഷ് നിരയെ സമ്മർദ്ദത്തിലാക്കിയത്. ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും സയാലി സത്ഗാരെ ഒരു വിക്കറ്റും വീഴ്ത്തി.


പിച്ചിൽ നിന്ന് പേസർമാർക്ക് മികച്ച സീം മൂവ്‌മെന്റും ഒപ്പം സ്പിന്നർമാർക്ക് വ്യക്തമായ ടേണും ലഭിക്കുന്നുണ്ട്. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച്, ഏറെ കരുതലോടെയാണ് നാറ്റ് സ്‌കീവർബ്രന്റും ആമി ജോൺസും ചേർന്ന് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് വിടാതെ പിടിച്ചുനിർത്തുന്നത്.നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന്റെ സ്കോർ 100 കടന്നു.

English Summary

chasing india's first innings total of 285 runs in the test match england suffered an early batting collapse, losing four quick wickets

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, LATESTNEWS, INDIA VS ENGLAND, TESTMATCH, LENA ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360