SignIn
Kerala Kaumudi Online
Saturday, 27 June 2026 3.53 AM IST

 രാഹുലിന്റെ വിദേശ യാത്ര 'സിനിമാ പോസ്റ്റർ ട്രോളു'മായി ബി.ജെ.പി

d

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ നടത്തുന്ന വിദേശ യാത്രയെ പരിഹസിച്ച് ബി.ജെ.പി. രാഹുലിന്റെ ചിത്രമുള്ള സിനിമാ പോസ്റ്ററുകൾ വച്ചാണ് സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസം.

രാഹുൽ തായ്‌ലൻഡിൽ അവധിക്കാലം ആസ്വദിക്കുകയാണോ,​ ഇന്ത്യയ്‌ക്കെതിരെ പുതിയ പ്രചാരണ പരിപാടി ആസൂത്രണം ചെയ്യുന്ന രഹസ്യ യാത്രയിലാണോ തുടങ്ങിയവയും ചോദിച്ചാണ് ട്രോളുകൾ. രാഹുലിന് വിദേശ യാത്രയ്‌ക്ക് ആരാണ് ഫണ്ട് നൽകുന്നതെന്ന് ബി.ജെ.പി വക്താവ് വക്താവ് ആർപി സിംഗ് ചോദിച്ചു. ഇപ്പോൾ നടത്തുന്നത് രാഹുൽ ഗാന്ധിയുടെ 55-ാമത്തെ വിദേശ സന്ദർശനമാണ്. ഈ യാത്രകൾക്കായി 60 കോടിയിലധികം രൂപ ചെലവഴിച്ചു. അതിനുള്ള വരുമാനം അദ്ദേഹത്തിനില്ലെന്നും വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകൾ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് രാഹുൽ വിദേശത്ത് പോകുന്നതെന്ന് കോൺഗ്രസ് മറുപടി നൽകി. വല്ലപ്പോഴും ചെറിയ യാത്രകളാണ് നടത്തുന്നതെന്നും കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടു. രാഹുൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയും നേതാവാണ്. പലരും അദ്ദേഹത്തെ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നു. ലോകത്തിലെ എല്ലാവരും ബി.ജെ.പിയുമായി യോജിക്കുന്നില്ലെന്നും മനസ്സിലാക്കണമെന്നും ഖുർഷിദ് ചൂണ്ടിക്കാട്ടി. രാഹുലിനെ വിമർശിക്കുന്ന പ്രധാനമന്ത്രി വിദേശത്ത് പോകുന്നില്ലേയെന്ന് കോൺഗ്രസ് എം.പി മനോജ് കുമാർ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NETIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360