
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മാതൃകയിലാകും നടപ്പാക്കുകയെന്നും വ്യക്തമാക്കി. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത്. അധികാരത്തിൽ വന്ന് ആറ് മാസത്തിനകം നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ സമയപരിധിക്കും മുമ്പ് നടപ്പാക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |