SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.28 AM IST

സ്വകാര്യ സർവകലാശാല ലാഭത്തിന് മാത്രമാകരുത്

a

5 വർഷത്തെ രേഖകൾ കാണണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലാഭം മാത്രമാകരുത് ലക്ഷ്യമെന്ന് സ്വകാര്യ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. ലാഭമുണ്ടാക്കുന്ന സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കാനാകില്ല. അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാർക്ക് നല്ലനിലയിൽ ശമ്പളം നൽകണം. ലഭിക്കുന്ന പണം സ്ഥാപനത്തിന്റെ മെച്ചപ്പെടുത്തലിനാണ് ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള,​ എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സ്വകാര്യ സർവകലാശാലകൾ കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് രേഖകൾ,​ഫണ്ട് വിനിയോഗത്തിന്റെ കണക്കുകൾ,​ ഫീസ് ഘടന,നിക്ഷേപങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറണം. ഇവ സംയോജിപ്പിച്ച് സർക്കാരുകൾ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യ സർവകലാശാലകളുടെ ലാഭക്കൊതിയോടെയുള്ള പ്രവർത്തനങ്ങൾ ചോദ്യംചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC, SUPREME COURT, PRIVATE UNIVERSITY, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360