SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.29 AM IST

ദേശീയ പാതകളിൽ പ്രവേശനം നിയന്ത്രിക്കും

1

*അതിവേഗ പാതകൾക്ക് പുതിയ മാനദണ്ഡം

ന്യൂഡൽഹി: രാജ്യത്ത് ഇനി നിർമിക്കുന്ന അതിവേഗ ദേശീയ പാതകളിൽ വാഹന പ്രവേശനം നിയന്ത്രിക്കും. എക്സ്പ്രസ് വേകൾക്ക് പുറമെ നാല്, ആറ് വരികളിൽ നിർമിക്കുന്ന അതിവേഗ ദേശീയ പാതകൾക്ക് ഏകീകൃത രൂപകൽപ്പനയും സുരക്ഷാ മാനദണ്ഡങ്ങളും ദേശീയ പാത അതോറിറ്റി(എൻ.എച്ച്.എ.ഐ) ഏർപ്പെടുത്തി.

അനധികൃത പ്രവേശനം, കൈയേറ്റം, തെരുവു മൃഗങ്ങളുടെ കടന്നു കയറ്റം എന്നിവ തടയാൻ പാതയുടെ ഇരുവശവും ഒരു മീറ്റർ ഉയരത്തിൽ അതിർത്തി മതിൽ നിർമിക്കണമെന്നും നിർദേശമുണ്ട്. ഗതാഗതത്തോത് കണക്കാക്കിയായിരിക്കും പാതയുടെ വീതിയും വരികളുടെ എണ്ണവും നിശ്ചയിക്കുക. മണിക്കൂറിൽ 15,000 വാഹനങ്ങൾ വരെ സഞ്ചരിക്കുന്ന പാതയ്ക്ക് നാല് വരിയും 60 മീറ്റർ വീതിയുമാകും. 15,000 മുതൽ 25,000 വരെ വാഹനങ്ങളുള്ളിടത്ത് നാല് വരി പാതയും ആറ് വരി പാലങ്ങളും 70 മീറ്റർ വീതിയും വേണം. 25,000 മുതൽ 40,000 വരെ വാഹനങ്ങളുള്ള പാതകൾ ആറ് വരിയാക്കും.

ദേശീയപാത, സംസ്ഥാന പാത, എക്സ്പ്രസ്‌ വേ, പ്രധാന റോഡുകൾ എന്നിവയുമായി ചേരുന്ന സ്ഥലങ്ങളിൽ ഗതാഗതത്തോതനുസരിച്ച് റാമ്പുകളോടെയുള്ള മേൽപ്പാലങ്ങളും ജംഗ്ഷനുകളും ഒരുക്കും. തുറമുഖം, വിമാനത്താവളം, വ്യവസായ മേഖലകൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും പ്രവേശന കേന്ദ്രങ്ങളുണ്ടാകും.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360