SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.29 AM IST

ടി 72, ടി 90 ടാങ്കുകൾക്ക് തദ്ദേശീയ കരുത്ത്; 586 കോടിയുടെ കരാർ

d

ന്യൂഡൽഹി: കരസേനയുടെ ടി 72, ടി 90 യുദ്ധടാങ്കുകളുടെ പോരാട്ടശേഷി കൂടുതൽ ശക്തമാക്കാൻ പുതിയ സംവിധാനം. ടാങ്കുകളുടെ നിർണായക സംവിധാനങ്ങൾക്ക് എൻജിൻ പ്രവർത്തിപ്പിക്കാതെ വൈദ്യുതി ലഭ്യമാക്കുന്ന ഓക്സിലറി പവർ യൂണിറ്റുകൾ (എ.പി.യു) വാങ്ങാൻ പ്രതിരോധ മന്ത്രാലയം 586 കോടിയുടെ കരാർ ഒപ്പിട്ടു. എക്യുറേറ്റ് ഇൻഡസ്ട്രിയൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് കരാർ.

ഫയർ കൺട്രോൾ സംവിധാനം, വെടിവയ്പ് സംവിധാനം, പീരങ്കിയുടെ ലക്ഷ്യസ്ഥിരീകരണ സംവിധാനം തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ എ.പി.യു സഹായിക്കും. ടാങ്ക് നിശ്ചലമായി നിൽക്കുമ്പോഴും പ്രധാന എൻജിൻ പ്രവർത്തിപ്പിക്കാതെ ഈ സംവിധാനങ്ങൾക്ക് വൈദ്യുതി നൽകാനാകും. ഇതുവഴി ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ടാങ്കുകളുടെ പ്രവർത്തനസജ്ജതയും വർദ്ധിപ്പിക്കാനാകും.

തദ്ദേശീയമായി വികസിപ്പിച്ച എ.പി.യുകളാണ് കരസേനയിൽ ഉൾപ്പെടുത്തുന്നത്. കവചിത വാഹനങ്ങളിലെ നിർണായക ഉപസംവിധാനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. വ്യവസായവും സ്വന്തം ചെലവിൽ രൂപകൽപ്പനയും വികസനവും നടത്തുന്ന 'മേക്2' പദ്ധതിയിലൂടെയാണ് എ.പി.യു വികസിപ്പിച്ചത്. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360