SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.54 PM IST

29കാരിയായ സഹപ്രവർത്തകയെ 45കാരൻ പാർക്കിലിരുന്ന് ചുംബിച്ചു; വൈറൽ വീഡിയോയിൽ കുടുങ്ങി യുഎസ് അഭിഭാഷകൻ

-cullerton-kelsey-
പാർക്കിലെ ബെഞ്ചിലിരുന്ന് കുല്ലർട്ടണും കെൽസിയും ചുംബിക്കുന്ന ദൃശ്യങ്ങൾ ഇൻഫ്ളുവൻസർ പകർത്തുന്നതിനിടെ

ന്യൂയോർക്ക്: സഹപ്രവർത്തകയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കുടുങ്ങി യുഎസ് അഭിഭാഷകൻ. പ്രമുഖ നിയമ സ്ഥാപനമായ വാച്ച്‌ടെല്ലിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് വൈറൽ വീഡിയോയിൽ കുടുങ്ങിയത്. സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദത്തിന് തിരികൊളുത്തി. അഭിഭാഷകനായ കുല്ലർട്ടൺ (45) ജൂനിയർ സഹപ്രവർത്തക കെൽസി ബൊറെൻസ്വെയ്‌ഗുമായുള്ള (29)​ ചുംബന ദൃശ്യങ്ങളാണ് വൈറലായത്.

ഇൻഫ്ളുവൻസർ ജെയ് ഗ്വാപോ സെൻട്രൽ പാർക്കിലെ ബെഞ്ചിലിരുന്ന് കുല്ലർട്ടണും കെൽസിയും ചുംബിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുകയായിരുന്നു. പിന്നാലെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പാർക്കിൽ കുട്ടികൾ സമീപത്തുള്ളതിനാൽ മറ്റെവിടെയെങ്കിലും സ്വകാര്യമായി പോകണമെന്ന് ഇൻഫ്ളുവൻസർ ഇരുവരോടും പറയുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങളെ ചിത്രീകരിക്കുന്നത് മനസിലാക്കിയ ഇരുവരും വീഡയോ പകർത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടു. കുല്ലർട്ടൺ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ഇൻഫ്ളുവൻസർ ചിത്രീകരണം തുടരുകയായിരുന്നു.

അതേസമയം കുല്ലർട്ടൺ ഇപ്പോഴും സാങ്കേതികമായി സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും എന്നാൽ വാച്ച്‌ടെലിൽ നിന്ന് ജോലി വിടുന്നതുമായി ബന്ധപ്പെട്ട മേൽനടപടികൾ പുരോഗമിക്കുകയാണെന്നാണ് ന്യൂയോർക്ക് പോസ്റ്റിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുല്ലർട്ടൺ വാച്ച്‌ടെല്ലിൽ ജോലിചെയ്യുമ്പോൾ കെൽസി സ്ഥാപനത്തിലെ ലിറ്റിഗേഷൻ വിഭാഗത്തിലെ ജൂനിയർ അസോസിയേറ്റായിരുന്നു. ഇരുവരും തമ്മിലുള്ള ഔദ്യോഗിക പദവിയിലെ വ്യത്യാസമാണ് വിവാദത്തിൽ പ്രധാനമായും ചർച്ചയായത്. കെൽസിയുടെ ജോലി തെറിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

2016ൽ അഭിഭാഷകയായ മോയ്‌റ പെൻസയെയാണ് കുല്ലർട്ടൺ വിവാഹം കഴിച്ചത്. വിവാദ വീഡിയോ വന്നതിന് പിന്നാലെ ഇരുവരും വിവാഹബന്ധത്തിൽ തുടരുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിൽക്കിൻസൺ സ്റ്റെക്ലോഫിൽ ജോലിചെയ്യുന്ന പെൻസ മുമ്പ് ഫെഡറൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary

A US lawyer, Cullerton, from a prominent New York law firm, is reportedly being terminated after a viral video showed him kissing junior colleague Kelsi Borenszweig in Central Park. An influencer filmed the public interaction, which garnered controversy due to their professional hierarchy and location. Departure procedures are currently underway for him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KISSING VIRAL VIDEO, US LAWYER, KISSING COLLEAGUE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360