
ജക്കാർത്ത: ഫ്ലോറസ് ദ്വീപിൽ ഈമാസം 15നുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണ 100 ആയെന്ന് ഇൻഡോനേഷ്യ. 1,600 ലേറെ പേർക്ക് പരിക്കേറ്റു. ഫ്ലോറസ് ദ്വീപിന്റെ വടക്കൻ തീരത്ത് കടലിനടിയിൽ 15 കിലോമീറ്റർ ആഴത്തിൽ 7.7 റിക്ടർ സ്കെയിൽ തീവ്രതയിലായിരുന്നു ഭൂകമ്പം. രക്ഷാ ദൗത്യം ഇപ്പോഴും തുടരുന്നുണ്ട്. ആയിരക്കണക്കിന് തുടർചലനങ്ങൾ മേഖലയിലുണ്ടായി. 73,000 ത്തിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 1,80,000 പേരെ ഒഴിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |