
മോസ്‌കോ: യുക്രെയിൻ വിഷയത്തിൽ യു.കെ എരിതീയിൽ എണ്ണ ഒഴിക്കുന്നെന്നും സമാധാന ശ്രമങ്ങൾ തടയുന്നെന്നും റഷ്യ. ഇന്നലെ യുക്രെയിനിലെത്തിയ യു.കെ പ്രധാനമന്ത്രി ആൻഡി ബേണം, ദീർഘ ദൂര ക്രൂസ് മിസൈലുകൾ നിർമ്മിക്കാൻ സാങ്കേതികവിദ്യ കൈമാറാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. യുക്രെയിന്റെ 35 -ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ബേണത്തിന്റെ സന്ദർശനം. ജൂലായ് 20ന് അധികാരമേറ്റ ശേഷമുള്ള ബേണത്തിന്റെ ആദ്യ വിദേശ സന്ദർശനം കൂടിയായിരുന്നു ഇത്. നേരത്തെ ബ്രിട്ടീഷ് നിർമ്മിത ഡ്രോണുകൾ യുക്രെയിൻ സൈന്യം തങ്ങൾക്കെതിരെ പ്രയോഗിച്ചതും റഷ്യയെ ചൊടിപ്പിച്ചിരുന്നു. യുക്രെയിനെ സൈനികമായി സഹായിച്ചാൽ യു.കെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വലിയ വില നൽകേണ്ടിവരുമെന്നും റഷ്യ താക്കീത് നൽകിയിരുന്നു. യുക്രെയിനുള്ള ബ്രിട്ടീഷ് പിന്തുണ തുടരുമെന്നാണ് ബേണത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |