SignIn
Kerala Kaumudi Online
Wednesday, 14 October 2026 4.34 PM IST

സിന്ധൂ നദീജല കരാർ റദ്ദാക്കൽ: ആദ്യം ജലക്ഷാമം, ഇനി പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത പട്ടിണി?

pakistan-water-shortage
പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: രാജ്യത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റി (ഐആർഎസ്എ). റാബി സീസണിൽ രാജ്യത്തെ പ്രധാന കാർഷിക മേഖലകളായ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ ജലസേചനത്തിനുള്ള വെള്ളത്തിൽ 22 ശതമാനം കുറവുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇതോടെ ഗോതമ്പ് ഉൾപ്പെടെയുള്ള വിളകളുടെ ഉൽപ്പാദനത്തെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം. ഒക്ടോബർ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് 31 വരെയാണ് പാകിസ്ഥാനിൽ റാബി സീസൺ. ഗോതമ്പ്, ബാർലി, കടല, പയർവർഗങ്ങൾ, കടുക് തുടങ്ങിയ പ്രധാന വിളകളുടെ കൃഷി ഈ കാലയളവിലാണ് നടക്കുന്നത്. അതിനാൽ ജലക്ഷാമം കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

രാജ്യത്തെ 80 ശതമാനത്തിലധികം കൃഷിയും സിന്ധൂ നദീതടം നൽകുന്ന ജലസേചനത്തെ ആശ്രയിച്ചായിരുന്നു. ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചതാണ് രാജ്യത്തെ ജലപ്രതിസന്ധിക്ക് കാരണമെന്ന് പാകിസ്ഥാൻ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ നദികളിലെ നീരൊഴുക്ക് കുറഞ്ഞതും ജലസംഭരണത്തിലെ അപര്യാപ്തതയും ഈ രണ്ടു പ്രവിശ്യകളിലെയും പ്രധാന ജലവൈദ്യുത പദ്ധതികളുടെ നിർമാണം വൈകുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഐആർഎസ്എയുടെ വിലയിരുത്തൽ.

2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് ഇന്ത്യ 1960ലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയത്. പാകിസ്ഥാനിലെ 15.5 കോടി ജനങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതാണ് സിന്ധു നദിയിലെ ജലം. പാകിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിലെത്തുന്ന സിന്ധു നദിയിലെ ജലം നിയന്ത്രിക്കുക വഴി പാകിസ്ഥാനിലെ ജലവിതരണ സംവിധാനവും കൃഷിയും ഭക്ഷണ നിയന്ത്രണ സംവിധാനത്തിലും ഇന്ത്യ നേരിട്ടിടപെടുകയാണ് ചെയ്യുന്നത്.

സിന്ധൂ നദീജല കരാർ റദ്ദാക്കപ്പെട്ടതോടെ പാകിസ്ഥാന് ഇന്ത്യ ജലം പങ്കുവയ്‌ക്കണം എന്ന നിബന്ധന ഇല്ലാതായിരുന്നു. ഇതോടെ ജലവിതരണം, ആഹാരം, വൈദ്യുതി ഉൽപാദനം, സാമ്പത്തിക വളർച്ച തുടങ്ങി സകല മേഖലകളിലും സിന്ധു നദിയെ വലിയ തോതിൽ ആശ്രയിക്കുന്ന പാകിസ്ഥാന്റെ നില പരുങ്ങലിലാക്കിയിരുന്നു.

English Summary

Pakistan's Indus River System Authority (IRSA) has warned of a severe water shortage during the upcoming Rabi season. Punjab and Sindh provinces anticipate a 22% reduction in irrigation water, threatening winter crop production, particularly wheat. IRSA attributes the crisis to reduced river flows, inadequate water storage, and delayed hydropower projects, impacting the nation's food security.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN FACE 22 PERCENTAGE WATER SHORTAGE, PAKISTAN WATER SHORTAGE, INDUS WATER TREATY, INDIA PAKISTAN WATER DISPUTE, PAKISTAN AGRICULTURE CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360