
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 6 പേർ മരിച്ചു. 35 ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.15 ഓടെ പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാൻ ജില്ലയിൽ ഷേർ ഷാ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കറാച്ചിയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു 14 ബോഗികളോട് കൂടിയ ട്രെയിൻ. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതിനുപിന്നാലെ മുഴുവൻ ബോഗികളും പാളം തെറ്റി. പെട്ടെന്ന് ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെയാണ് ബ്രേക്ക് പ്രയോഗിച്ചതെന്ന് രക്ഷപെട്ട ലോക്കോ പൈലറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |