SignIn
Kerala Kaumudi Online
Wednesday, 14 October 2026 4.33 PM IST

ഫ്ലൈ ദുബായ്: രണ്ട് പൈലറ്റുമാർ അറസ്റ്റിൽ

s

ദുബായ്: ദുബായ്-ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മാലദ്വീപ് സ്വദേശികളായ രണ്ട് സഹ പൈലറ്റുമാരെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലൈ ദുബായ് ജീവനക്കാരായ ഇരുവരെയും ഒക്‌ടോബർ 3നാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിൽ ഇവർക്കെതിരെയുള്ള ആരോപണമോ മറ്റ് വിവരങ്ങളോ യു.എ.ഇ വ്യക്തമാക്കിയിട്ടില്ല. സെപ്തംബർ 30നാണ് ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി (29) ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് യാത്രാമദ്ധ്യേ വിമാനം തകർക്കാൻ ശ്രമിച്ചത്. ഹമാമും യു.എ.ഇയുടെ കസ്റ്റഡിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360