SignIn
Kerala Kaumudi Online
Friday, 10 July 2026 12.16 PM IST

പാക് വിമാനം തകർന്നുവീണ് 5 മരണം

s

ഇസ്ലാമാബാദ്: ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ ചരക്ക് വിമാനം അറബിക്കടലിൽ
തകർന്നുവീണ് അഞ്ച് മരണം. അറബിക്കടലിലെ കറാച്ചി തീരത്തിന് സമീപത്തായാണ് ബോയിംഗ് 737 വിമാനം തകർന്നുവീണത്. പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനം അറബിക്കടലിൽ തകർന്നുവീണെന്ന് പാകിസ്ഥാൻ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച പ്രദേശിക സമയം രാത്രി 9.18ഓടെയാണ് കറാച്ചിക്ക് സമീപം വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാറുള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും 9.21ഓടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAK PLANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360