
വാഷിംഗ്ടൺ: ജർമ്മനിക്ക് ദീർഘദൂര ടോമഹോക്ക് ക്രൂസ് മിസൈലുകൾ വിൽക്കാൻ യു.എസ്. ഇടപാടിന് യു.എസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതായി ജർമ്മൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അറിയിച്ചു. നീക്കം രാജ്യത്തെ പ്രതിരോധ മേഖലയിലെ പോരായ്മ പരിഹരിക്കുമെന്നും മെർസ് പറഞ്ഞു. ടോമഹോക്കുകൾ എപ്പോൾ വിതരണം ചെയ്യുമെന്നതിനെക്കുറിച്ച് മെർസ് വ്യക്തമാക്കിയില്ല. തുർക്കിയിലെ അങ്കാറയിൽ നാറ്റോ ഉച്ചകോടിക്കിടെ മെർസും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ചർച്ചയ്ക്കിടെ ടോമഹോക്ക് മിസൈൽ കരാറിനായുള്ള താല്പര്യപത്രം ഒപ്പുവച്ചതായി ജർമ്മൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
# റഡാറുകളെ വെട്ടിക്കും
5.6 മീറ്റർ (18.4 അടി) നീളം, 1600 കിലോഗ്രാം ഭാരം
മണിക്കൂറിൽ 880 കിലോമീറ്റർ വേഗത
ഉന്നം പിഴയ്‌ക്കാതെ 1600 കിലോമീറ്ററിൽ കൂടുതൽ ആക്രമിക്കാം
റഡാറുകളുടെ കണ്ണിൽപ്പെടില്ല
യു.എസ് നാവിക സേനയും ബ്രിട്ടീഷ് റോയൽ നേവിയും ഉപയോഗിക്കുന്ന ലോംഗ് റേഞ്ച്, സബ്‌സോണിക് ക്രൂസ് മിസൈലുകൾ
കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്ന് പ്രയോഗിക്കാം
സങ്കീർണമായ ഭൂപ്രദേശങ്ങളിലെ വ്യോമപ്രതിരോധത്തെ തകർക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |