SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.06 PM IST

നാലാമത്തെ കുഞ്ഞിനെ വരവേറ്റ് വാൻസും ഉഷയും

pic

വാഷിംഗ്ടൺ: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷയും. 'അലെക് നീൽ വാൻസ് ' എന്നാണ് ഇരുവരും മകന് നൽകിയ പേര്. 150 വർഷത്തിനിടെ ആദ്യമായിട്ടാണ് യു.എസിൽ ഒരു സിറ്റിംഗ് വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത്. ഇവാൻ (9)​, വിവേക് (6)​, മിറാബെൽ (4)​ എന്നിവരാണ് ദമ്പതികളുടെ മറ്റ് മക്കൾ. യേൽ ലോ സ്കൂളിലെ പഠനത്തിനിടെ പരിചയപ്പെട്ട വാൻസും ഉഷയും 2014 ലാണ് വിവാഹിതരായത്. അഭിഭാഷകയായ ഉഷയുടെ മാതാപിതാക്കൾ 1980കളിൽ ആന്ധ്രപ്രദേശിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360