SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.47 PM IST

'ഈ വേദന സഹിക്കാവുന്നതിനപ്പുറം, മുറിവുണങ്ങാൻ സമയമെടുക്കും'; ആദ്യ പ്രതികരണവുമായി ലയണൽ മെസി

lionel-messi
ലയണൽ മെസി

ന്യൂയോർക്ക്: ഫൂട്ബോൾ ലോകകപ്പ് ഫൈനലിൽ സ്‌പെയിനോട് പരാജയപ്പെട്ടതിനുപിന്നാലെ ആദ്യമായി പ്രതികരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. തോൽവിയുടെ വേദന വളരെ ആഴത്തിലുള്ളതാണെങ്കിലും തുടർച്ചയായി രണ്ട് തവണ ഫൈനലിലെത്തിയ ടീമിന്റെ പോരാട്ടവീര്യത്തിൽ അഭിമാനമുണ്ടെന്ന് മെസി പറഞ്ഞു.

'ഈ വേദന അതിരില്ലാത്തതാണ്. ഈ മുറിവുണങ്ങാൻ സമയമെടുക്കും. എന്നാൽ, നല്ല ഓർമ്മകളെയും ഞാൻ മുറുകെപ്പിടിക്കുന്നു. ഞങ്ങൾ തിരിച്ചുവന്ന മത്സരങ്ങളും അവസാന നിമിഷംവരെ എല്ലാം നൽകിയ പോരാട്ടങ്ങളും എന്നും മനസിൽ നിലനിൽക്കും. ഒരു രാജ്യത്തിന്റെ മുഴുവൻ പിന്തുണയും ഈ ടീമിന്റെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാകാൻ കഴിഞ്ഞത്. ഞങ്ങൾ കൈവരിച്ച നേട്ടങ്ങളെ പൂർണമായി വിലയിരുത്താൻ ഇന്ന് പ്രയാസമാണ്. എന്നാൽ, ഞങ്ങൾ തുടർച്ചയായി രണ്ട് തവണ ലോകകപ്പ് ഫൈനലുകളിലെത്തി'- മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകകപ്പ് കിരീടം നേടിയ സ്‌പെയിനിനെ അഭിനന്ദിക്കാനും മെസി മറന്നില്ല. അർജന്റീനക്കാരനായിരിക്കുന്നതിൽ അളവറ്റ അഭിമാനം തോന്നുന്നതായും മെസി കൂട്ടിച്ചേർത്തു.

ഞായറഴ്‌ച നടന്ന ആവേശകരമായ ഫൈനലിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളാണ് സ്‌പെയിനിന് വിജയകിരീടം സമ്മാനിച്ചത്. ഇതോടെ സ്‌പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടമാണിത്. മത്സരത്തിലുടനീളം മെസിക്ക് ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ടുപോലും തൊടുക്കാനായില്ല. ഇതോടെ കിരീടം നിലനിർത്തുകയെന്ന അർജന്റീനിയയുടെ സ്വപ്‌നം തകർന്നുവീഴുകയായിരുന്നു.

English Summary

Lionel Messi said Argentina's 1-0 extra-time defeat to Spain in the FIFA World Cup final is a painful setback that will take time to heal. However, he expressed pride in the team's resilience and achievement of reaching back-to-back World Cup finals. Messi also congratulated Spain on winning their second world title after Ferran Torres scored the decisive goal in the 106th minute.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, FOODBALL, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360