2026 ഫിഫ ലോകകപ്പിൽ അർജന്റീന ടീമിന് ഫിഫയുടെ ഭാഗത്ത് നിന്ന് പ്രത്യേക അനുകൂല്യങ്ങൾ ലഭിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ആരോപണം പിന്തുണയ്ക്കുന്ന രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്. അർജന്റീന ടീമിനെ ഫിഫ പ്രത്യേക അനുകൂല്യങ്ങൾ നൽകിയെന്ന ഒരു പോസ്റ്റിന് റൊണാൾഡോ ലൈക്ക് ചെയ്തതാണ് പരോക്ഷ പിന്തുണയായി ആരാധകർ വിലയിരുത്തുന്നത്.
സ്‌പെയിൻ - അർജന്റീന ഫൈനലിന് മുന്നോടിയായി സ്പാനിഷ് ടെലിവിഷൻ പരിപാടിയായ എസ്‌പെയ്ജോ പബ്ലിക്കോയുടെ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോയ്ക്കാണ് റൊണാൾഡോ ലെെക്ക് അടിച്ചിരിക്കുന്നത്. ലയണൽ മെസിയുടെ അർജന്റീനയ്ക്ക് ലോകകപ്പിലുടനീളം റഫറിമാരുടെയും വാർ ടീമിന്റെയും ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങൾ ലഭിച്ചുവെന്ന് പാനലിസ്റ്റുകൾ ചർച്ച ചെയ്യുന്ന വീഡിയോയാണ് ഇത്. സ്പാനിഷ് മാദ്ധ്യമപ്രവർത്തകയായ പിലാർ റോഡ്രിഗസ് ലോസന്റോസ് തയ്യാറാക്കിയ ഈ വീഡിയോയിൽ അർജന്റീനയ്ക്കെതിരായ പല തീരുമാനങ്ങളും ഒഴിവാക്കപ്പെട്ടതായി പറയുന്നു.
'ഫിഫയുടെ സഹായമില്ലായിരുന്നെങ്കിൽ അർജന്റീന കുറഞ്ഞത് അഞ്ച് മത്സരങ്ങൾക്ക് മുൻപെങ്കിലും പുറത്താകുമായിരുന്നു. ലയണൽ മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ ഫിഫ മുഴുവനായി ശ്രമിക്കുകയാണ്' എന്നാണ് വീഡിയോയിൽ ആരോപിക്കുന്നത്. റൊണാൾഡോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽനിന്നാണ് ഈ വീഡിയോയ്ക്ക് ലൈക്ക് ലഭിച്ചതെന്നാണ് പറയുന്നത്. റൊണാൾഡോ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങളും നിരവധിപേർ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വീഡിയോയിൽ ലെെക്ക് കാണാൻ സാധിക്കുന്നില്ല. വിവാദമായതോടെ താരം ലൈക്ക് പിൻവലിച്ചിരിക്കാമെന്നാണ് ചിലർ പറയുന്നത്.
🚨🚨| BREAKING: Cristiano Ronaldo likes an Instagram video that was accusing FIFA of corruption and alleging that they helped Argentina reach the World Cup final. pic.twitter.com/K0MfW2mRRZ
— CentreGoals. (@centregoals) July 21, 2026
Cristiano Ronaldo reportedly liked an Instagram video alleging FIFA favored Argentina and Lionel Messi throughout the World Cup with referee and VAR decisions. The video claimed FIFA actively helped Argentina win the tournament. Ronaldo's official account's controversial like has since been reportedly removed, sparking further social media discussion regarding the integrity of decisions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |